Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coastal Road

Kozhikode

കൊ​യി​ലാ​ണ്ടി തീ​ര​ദേ​ശ​പാ​ത നി​ര്‍​മാ​ണം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് അ​നു​മ​തി​യാ​യി

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ മു​ത്താ​യം മു​ത​ല്‍ കോ​ടി​ക്ക​ല്‍ വ​രെ​യു​ള്ള തീ​ര​ദേ​ശ​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. പ​ദ്ധ​തി​ക്കാ​യി കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ മൂ​ടാ​ടി, തി​ക്കോ​ടി വി​ല്ലേ​ജു​ക​ളി​ല്‍ നി​ന്നാ​യി ആ​കെ 7.286 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

2013 ലെ ​എ​ല്‍​എ​ആ​ര്‍​ആ​ര്‍ നി​യ​മ​പ്ര​കാ​ര​മാ​ണ് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി തി​ക്കോ​ടി​യി​ലെ വീ​ക്കേ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സെ​ന്‍റ​ര്‍ എ​ന്ന ഏ​ജ​ന്‍​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ കേ​ള്‍​ക്കു​ന്ന​തി​നാ​യി പ​ബ്ലി​ക് ഹി​യ​റിം​ഗും ന​ട​ത്തി.

ഈ ​പ​ഠ​ന​ത്തി​ന്‍റെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്താ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​യും ജി​ല്ലാ ക​ള​ക്ട​റും ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ അ​ന്തി​മ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ല്‍ നെ​ല്‍​വ​യ​ലു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ 2008ലെ ​കേ​ര​ള നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും ച​ട്ട​ങ്ങ​ളി​ലെ​യും കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ​ന്ന വ്യ​വ​സ്ഥ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ട​ക്കും.

Latest News

Corehub Up